ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ‘റീൽ കണക്ട്’ എന്ന പേരിൽ ഹ്രസ്വ വിഡിയോ (റീൽ) മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ബോധവൽകരണം, സുസ്ഥിര ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ''Inspired by Nature, For Climate...For Future'' എന്ന വിഷയത്തിലധിഷ്ഠിതമായിരിക്കണം റിൽസുകളുടെ പ്രമേയം. പരിസ്ഥിതി സൗഹൃദ ശീലങ്ങൾ, ഹരിത സംരംഭങ്ങൾ, പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ, സുസ്ഥിര ജീവിതശൈലി ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി മത്സരാർഥികൾക്ക് സൃഷ്ടികൾ അവതരിപ്പിക്കാം.
45 മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വെർട്ടിക്കൽ ഫോർമാറ്റിലുള്ള (9:16) വിഡിയോകളാണ് മത്സരത്തിനായി സ്വീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന റീലുകൾ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രസിദ്ധീകരിക്കും. ജൂൺ 10, ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി.
പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളുടെ സൃഷ്ടിപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മത്സരം സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 31670045 നമ്പറിൽ ബന്ധപ്പെടാം.എൻട്രികൾ മുകളിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് വഴി സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.