ദോഹ: പെരുന്നാൾ ആഘോഷത്തിന്റെ അവധി ദിനങ്ങളോട് വിടപറഞ്ഞ് ഞായറാഴ്ച മുതൽ ഖത്തർ വീണ്ടും സജീവമാകും. അഞ്ചു ദിവസത്തോളം നീണ്ട ഈദ് അവധിക്കു ശേഷം, ഖത്തറിലെ സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവ പതിവുപോലെ പ്രവർത്തനമാരംഭിക്കും.
പെരുന്നാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്. സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് മൂന്നുദിവസത്തെ അവധിയാണ് കമ്പനികൾ അനുവദിച്ചത്. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും ഈദ് അവധി കഴിഞ്ഞ് മേയ് 31 ഓടെ സജീവമാകും.
ആരോഗ്യ മേഖലയിൽ സ്പെഷ്യാലിറ്റിയും ചില ഹെൽത്ത് സെന്ററുകൾക്കും അവധി നൽകിയിരുന്നു. എന്നാൽ, ഈദ് അവധിയിലും ഹമദ് മെഡിക്കല്‍ കോര്പറേഷൻ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളും ഹെല്‍ത്ത് സെന്ററുകളും സജീവമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.