Posted On
date_range Updated On
date_range മാൾ ഓഫ് ഖത്തറിനടുത്ത് സബ്സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല
ദോഹ: മാൾ ഓഫ് ഖത്തറിനു സമീപം ചെറിയ തീപിടിത്തം. മാൾ ഓഫ് ഖത്തറിനോടു ചേർന്നുള്ള ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. നേരിയ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്നു. ഉടനെതന്നെ സിവിൽ ഡിഫൻസ് ജീവനക്കാരും ഉദ്യോഗസ്ഥരുമെത്തി തീ അണച്ച്നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ ആളപായമൊന്നുമില്ല. പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.