ദോഹ: ലോകകപ്പ് സംഘാടനത്തിൽ സുപ്രധാനമായ വളന്റിയർ അഭിമുഖം ഇനി ഏതാനും ദിവസം കൂടി. ലോകകപ്പ് നടത്തിപ്പിൽ നട്ടെല്ലായി മാറുന്ന വളന്റിയർമാരുടെ അഭിമുഖം ആഗസ്റ്റ് 13ഓടെ അവസാനിക്കും. വളന്റിയറാവാനുള്ള രജിസ്ട്രേഷൻ ജൂലൈ 31ന് പൂർത്തിയായിരുന്നു. ലോകകപ്പ് കൗണ്ട് ഡൗൺ 100 ദിനത്തിലെത്തുന്ന അതേ ദിവസം തന്നെയാണ് മാസങ്ങളായി തുടരുന്ന അഭിമുഖ നടപടികളും പൂർത്തിയാക്കുന്നത്.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങളുടെ ജോലിയും സേവന സമയവും വ്യക്തമാക്കിയുള്ള അറിയിപ്പുകൾ ഇതിനകം അയച്ചു തുടങ്ങിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, വിമാനത്താവളം, ഹോട്ടലുകൾ, ടീം ബേസ്ക്യാമ്പ്, പരിശീല മൈതാനങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് വളന്റിയർ സേവനം നിശ്ചയിച്ചിരിക്കുന്നത്.
വളന്റിയർ അഭിമുഖം പൂർത്തിയാക്കിയവർ പുതിയ വിവരങ്ങൾ അറിയാൻ ഇ- മെയിലും, വെബ്സൈറ്റ് വിവരങ്ങളും പരിശോധിക്കണമെന്ന് എസ്.സി നിർദേശിച്ചു. നാലുലക്ഷത്തോളം പേരാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വളന്റിയറാവാൻ സന്നദ്ധരായി ഫിഫ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. 20,000 വളന്റിയർമാരെയാണ് ലോകകപ്പിന്റെ സംഘാടനത്തിൽ ആവശ്യമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.