ദോഹ: കായിക ലോകത്തിന്റെ ആസ്ഥാനമായ ഖത്തറിൽ ഇനി കൗമാര ലോകകപ്പ് ഫുട്ബാളിന്റെ നാളുകൾ. ഫിഫ അണ്ടർ 17 ലോകകപ്പിന് തിങ്കളാഴ്ച ദോഹയിൽ തുടക്കമാകും. ആദ്യദിവസം കരുത്തരായ അർജന്റീന ബെൽജിയത്തെ നേരിടും.
ഇന്ത്യൻ സമയം വൈകീട്ട് 8.15നാണ് മത്സരം. ആതിഥേയരായ ഖത്തറും കരുത്തരായ ഇറ്റലിയും തമ്മിലുള്ള മത്സരവും ഇന്ന് നടക്കും. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് നടക്കുന്നത്. രണ്ടു വർഷത്തിലൊരിക്കൽ എന്ന നിലയിൽനിന്ന് വാർഷിക ടൂർണമെന്റായും ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ചുമാണ് ഈ വർഷം മുതൽ ഫിഫ അണ്ടർ 17 ലോകകപ്പിന് ഖത്തർ ഒരുങ്ങുന്നത്. തുടർച്ചയായി 2029 വരെ ഖത്തർതന്നെ ആയിരിക്കും ടൂർണമെന്റിന് വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. അസ്പയർ അക്കാദമിയിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിലെ ഒരു ദിവസം എട്ടു മത്സരങ്ങൾ ഉൾപ്പെടെ ആകെ 104 മത്സരങ്ങളാണ് നടക്കുക. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.
ഫിഫ അണ്ടർ 17 ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായി ബോമയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.