ഖത്തർ ഫുട്​ബാൾ ടീം

ഫിഫ റാങ്കിങ്​: നില മെച്ചപ്പെടുത്തി ഖത്തർ

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ഫി​ഫ റാ​ങ്കി​ങ്ങി​ൽ നേ​ട്ടം​കൊ​യ്ത്​ ഖ​ത്ത​ർ.

അ​റ​ബ്ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഖ​ത്ത​ർ റാ​ങ്കി​ങ്ങി​ൽ 50നു​ള്ളി​ൽ തി​രി​കെ​യെ​ത്തി​യാ​ണ്​ ശ്ര​ദ്ധേ​യ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച റാ​ങ്കി​ങ്ങി​ൽ ഖ​ത്ത​ർ 48ാം സ്ഥാ​ന​ത്തെ​ത്തി. 51ൽ ​നി​ന്നാ​ണ്​ ഖ​ത്ത​ർ മൂ​ന്ന്​ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മു​ന്നേ​റി​യ​ത്.

അ​റ​ബ്​ ക​പ്പ്​ ജേ​താ​ക്ക​ളാ​യ അ​ൽ​ജീ​രി​യ​യും മൂ​ന്ന്​ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. നി​ല​വി​ൽ 29ാം സ്ഥാ​ന​ത്താ​ണ്​ ടീം. ​ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തു​ന്ന ഖ​ത്ത​ർ റാ​ങ്കി​ങ്ങി​ൽ സ്വ​പ്ന​കു​തി​പ്പാ​ണ്​ കാ​ഴ്ച​വെ​ക്കു​ന്ന​ത്. കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പ്, യൂ​റോ​പ്യ​ൻ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക​ളി​ച്ചാ​ണ്​ ടീം ​അ​റ​ബ് ക​പ്പി​ന്​ ബൂ​ട്ടു​കെ​ട്ടി​യ​ത്.

Tags:    
News Summary - FIFA rankings: Qatar improves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.