എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഫാദേഴ്സ് ഡേ ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇൗവനിങ് ഷിഫ്റ്റിൽ ഫാദേഴ്സ് ഡേ 2025 വിപുലമായി ആഘോഷിച്ചു. അച്ഛൻമാരും കുട്ടികളും തമ്മിലുള്ള അടുപ്പവും സ്നേഹബന്ധവും ദൃഢപ്പെടുത്തുന്ന പ്രോഗ്രാമുകൾ, മനസ്സിൽ നിലനിൽക്കുന്ന ഓർമകൾ, അവതരണം എന്നിവകൊണ്ട് പരിപാടി ശ്രദ്ധേയമായി. വിനോദം മാത്രമല്ല, അച്ഛന്മാരും മക്കളും പങ്കുചേർന്നുള്ള ചേർന്ന് പ്രവർത്തനങ്ങൾ അവരുടെ ബന്ധം ശക്തിപ്പെടുത്താൻ സഹായകമാകും. ബോൾ ഔട്ട്, ബാസ്കറ്റ്ബാൾ ത്രോ, പെനാൽട്ടി ഷൂട്ടൗട്ട് തുടങ്ങിയ രസകരമായ നിരവധി കളികളും സംഘടിപ്പിച്ചു.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളുടെ അച്ഛന്മാരെ അനുമോദിച്ചു. പെനാൽട്ടി ഷൂട്ടൗട്ടിൽ വർഗീസ്, ബോൾ ഇൻ കപ്പിൽ ഗൗസ് മൊഹിദ്ദീൻ, ബാസ്കറ്റ്ബാൾ ത്രോയിൽ സി.എം. റിയാസ്, റിലേ വിത്ത് ചൈൽഡിൽ പ്രണവ്, ബോൾ ഔട്ടിൽ ഇമ്രാൻ അൻസാരി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുലത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.