അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സെക്കൻഡറി വിദ്യാർഥികൾക്കുള്ള
യാത്രയയപ്പിൽ ഡോ. സലിൽ ഹസൻ സംസാരിക്കുന്നു
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ഇഫ്താർ വിരുന്നോടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ റമദാൻ സന്ദേശം നൽകി.
മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ പ്രതിനിധാനംചെയ്ത് മുഹമ്മദ് യാസിർ, പി. ഹൻഷ, അഹ് മദ് സുല്ലമി, ജമീൽ ഫലഹി എന്നിവർ സംസാരിച്ചു. മുഹമ്മദ് ഇഹ് സാൻ ഖിറാഅത്ത് നടത്തി. യു.പി വിഭാഗം തലവൻ നബീൽ ഓമശ്ശേരി സ്വാഗതവും വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം സമാപനവും നടത്തി. അബ്ദുല്ല പി. ഫജ്റുദ്ദീൻ, സൽമാൻ, ജസീർ, ഹംസ, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.