വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ സ്നേഹോപഹാരം മുഹമ്മദ് കേളോത്തിന് പ്രസിഡന്റ് നാസർ നീലിമ കൈമാറുന്നു
ദോഹ: വില്ല്യാപ്പള്ളി മലാറക്കൽ പ്രദേശത്തുനിന്ന് 1975-76 കാലത്ത് ഖത്തറിൽ എത്തിച്ചേരുകയും പ്രവാസ ലോകത്ത് അഞ്ച് പതിറ്റാണ്ടുകാലം പൂർത്തിയാക്കുകയും പ്രവാസത്തിന് വിരാമമിട്ട് നാട്ടിൽ വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന മുഹമ്മദ് കേളോത്തിന് യാത്രയയപ്പും സ്നേഹാദരവും നൽകി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ 1981 രൂപവത്കരണകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കേളോത്തിന് മുസ്ലിം ജമാഅത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് നാസർ നീലിമ കൈമാറി.
ആദ്യകാല മുസ്ലിം ജമാഅത്തിന്റെ പ്രവർത്തന രൂപരേഖയും അംഗങ്ങളുടെ താമസ സ്ഥലത്തും പിന്നീട് റസ്റ്റാറന്റിൽവെച്ചും വിളിച്ചു ചേർക്കുന്ന രീതികളും പഴയകാല അനുഭവങ്ങളും പങ്കുവെച്ചു. ആദ്യകാലത്ത് മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിൽ പ്രവർത്തിച്ചു. നിലവിൽ നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നവരെ കൂട്ടിയോജിപ്പിച്ച് കൂട്ടായ്മ രൂപവത്കരിക്കുന്നതിന് ഒക്ടോബർ മാസത്തെ ജമാഅത്ത് ഭരണസമിതി അംഗീകാരം നൽകിയിരുന്നു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, ഓർഗനൈസിങ് സെക്രട്ടറി പി.പി.കെ. നസീർ, വൈസ് പ്രസിഡന്റുമാരായ ഇ.എം. കുഞ്ഞമ്മദ്, പി.പി. നാസർ, ജോയന്റ് സെക്രട്ടറി കെ.എം. ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.