Posted On
date_range Updated On
date_range കുടുംബ രജിസ്ട്രേഷനും മെട്രാഷിൽ
ദോഹ: ഭാര്യയുടെയും മക്കളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമായി മെട്രാഷ് ആപ്പിൽ പുതിയ അപ്ഡേഷനുകൾ. ഖത്തർ ഐ.ഡിയുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പർ സഹിതം തന്നെ കുടുംബ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് മെട്രാഷ് ആപ്പിലെ അപ്ഡേഷൻ. അടുത്തിടെ പുറത്തിറക്കിയ പുതിയ മെട്രാഷിലാണ് ഈ സൗകര്യമുള്ളത്.
മെട്രാഷ് ലോഗിൻ ചെയ്ത് ഹോം പേജിലെ ‘ഡെലിഗേഷൻ’ വിൻഡോ വഴിയാണ് നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നത്. ‘റിലേറ്റിവ് രജിസ്ട്രേഷൻ’ തെരഞ്ഞെടുത്ത് ആശ്രിതരുടെ പേരും മൊബൈൽ നമ്പറും നൽകുക. തുടർന്ന് ‘ആഡ്’ നിർദേശം നൽകിക്കൊണ്ട് ഇവരെ തങ്ങളുടെ മെട്രാഷിൽ ഉൾപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.