Posted On
date_range Updated On
date_range ഖത്തർ വ്യോമപാത അടച്ചെന്ന് വ്യാജ വാർത്ത; സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ മുന്നറിയിപ്പ്
ദോഹ: ഖത്തർ വ്യോമപാത അടച്ചതായി പ്രചരിച്ച വാർത്ത അധികൃതർ നിഷേധിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റായ വിവരമാണെന്നും വ്യോമഗതാഗതം സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. നിലവിലെ എയറോനോട്ടിക്കൽ നോട്ടിസ് ബദൽ വ്യോമ പാതകൾ നിശ്ചയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എല്ലാ നടപടികളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും വ്യോമയാന രീതികളും പാലിക്കുന്നുണ്ടെന്നും പതിവ് വിമാന സർവിസുകൾ തടസ്സമില്ലാതെ തുടരുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനെതിരെ ജി.എ.സി.എ മുന്നറിയിപ്പ് നൽകി. ഇത് നിയമനടപടികൾ നേരിടാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. വ്യോമയാന അപ്‌ഡേറ്റുകൾക്കായി ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.