വ്യാജ വിരലടയാളം രേഖപ്പെടുത്തിയ പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: ജ​ഹ്റ ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി വ്യാ​ജ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യ മൂ​ന്ന് ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി വി​ര​ല​ട​യാ​ളം പ​തി​ക്കു​ക​യാ​യി​രു​ന്നു.വ്യാ​ജ വി​ര​ല​ട​യാ​ളം പ​തി​ക്കു​ന്ന​തി​നാ​യി 10 ദീ​നാ​റാ​യി​രു​ന്നു ഇ​വ​ര്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രു​ടെ 40 സി​ലി​ക്ക​ൺ വി​ര​ല​ട​യാ​ള​ങ്ങ​ൾ അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. സി​ലി​ക്ക​ൺ വി​ര​ല​ട​യാ​ളം പി​ടി​ച്ചെ​ടു​ത്ത ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ശ​യി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​ക​ളെ തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

Tags:    
News Summary - Expatriates arrested for registering fake fingerprints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.