അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ ‘പ്രവാസവും കരുതലും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച

സെമിനാറിൽ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി സംസാരിക്കുന്നു

പ്രവാസവും കരുതലും, സെമിനാർ സംഘടിപ്പിച്ചു

ദോഹ: അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ 'പ്രവാസവും കരുതലും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷാജി കല്ലേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഹാരിസ് അസീസ് ഉദ്​ഘാടനം നിർവഹിച്ചു.

ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു. ആരോഗ്യ- വിദ്യാഭ്യാസ- പൊതുവിതരണ സമ്പ്രദായത്തിലെ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയ്യാറാവണമെന്നും, കേന്ദ്ര- കേരള സർക്കാറുകൾ, പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സംവിധാനങ്ങൾ മുഖേന ലഭ്യമാക്കുന്ന വിവിധ പദ്ധതികളിൽ അംഗമാവാനും പ്രവാസി സമൂഹത്തിലെ എല്ലാവർക്കും ഇത്തരം പദ്ധതികൾ പ്രയോജനപ്പെടുത്താൻ സാമൂഹ്യ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കടന്ന് വരണമെന്നും അദ്ദേഹം നിർദേശിച്ചു.

സി.എം.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുനീർ ചങ്ങനാത്തിനെ മൊമന്‍റോ നൽകി ആദരിച്ചു. മെമ്പർഷിപ്പ് വിതരണം കൺവീനർ മുഹമ്മദ്‌ കുട്ടിക്ക് നൽകി അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉദ്​ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഫാറൂഖ് കല്ലയിൽ സ്വാഗതവും,ട്രഷറർ അഷ്‌കർ നന്ദിയും പറഞ്ഞു.

News Summary - Exile and care, seminar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.