ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ
ജാസിം ആൽഥാനി
ദോഹ: ഫലസ്തീൻ ജനതയോടും മേഖലയോടുമുള്ള തങ്ങളുടെ മാനുഷികവും നയതന്ത്രപരവുമായ കടമകൾ നിറവേറ്റുന്നതിന് ഖത്തർ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലകൊള്ളുമെന്ന ഖത്തറിന്റെ നിലപാട് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആവർത്തിച്ചു. സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും കരാർ നടപ്പാക്കേണ്ടതും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് പദ്ധതിയെക്കുറിച്ചും വെടിനിർത്തലിന്റെ അടുത്ത നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പാരിസിൽ നടന്ന മന്ത്രിതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനായി ഈജിപ്ത്, തുർക്കിയ, അമേരിക്ക എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രധാന മധ്യസ്ഥ രാഷ്ട്രമായിരുന്നു ഖത്തർ. ഈ ചർച്ചകളാണ് സമാധാന പദ്ധതിയുടെ ആദ്യഘട്ടം യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.