എ.സി.സി ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് പുറായിലിന് ഏബ്ള്‍ ഇൻറര്‍നാഷനല്‍ കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ എറോസി​െൻറ ഉപഹാരം ഡോ. നിസാര്‍ കോച്ചേരി നൽകുന്നു

സിദ്ദീഖ് പുറായിലിന്​ എറോസി​െൻറ ആദരവ്

ദോഹ: ഖത്തര്‍‍ ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് പുറായിലിനെ ഏബ്ള്‍ ഇൻറര്‍നാഷനല്‍ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്മെൻറി​െൻറയും സംയുക്ത കൂട്ടായ്മ 'എറോസ്​' നേതൃത്വത്തില്‍ ആദരിച്ചു. സൈത്തൂണ്‍ ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോ. നിസാർ കോച്ചേരി ഉദ്ഘാടനം ചെയ്തു.

എറോസ് ചെയര്‍മാന്‍ അൻസാർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. മാനേജിങ്​ ഡയറക്ടര്‍ ഖാലിദ് കമ്പളവന്‍, പ്രോജക്ട് മാനേജര്‍ മൊസൈബ് ഹൈദര്‍, ജാസിം മുഹമ്മദ്, മുജീബ്, മുഹമ്മദ്, അസീസ് പുറായില്‍, മുഹമ്മദ് നബി എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് പുറായില്‍ മറുപടി പ്രസംഗം നടത്തി.

എറോസി​െൻറ പ്രത്യേക ഉപഹാരം ഡോ. നിസാര്‍ കോച്ചേരി കൈമാറി. എറോസ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീർ തുവാരിക്കൽ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുഹ്താജ് താമരശ്ശേരി നന്ദിയും പറഞ്ഞു. അന്‍സാര്‍ അബ്​ദുറഹ്​മാന്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

Tags:    
News Summary - Erosi pays tribute to Siddique Purail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.