എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ത്യ​ൻ കോ​ച്ച് പി. ​ഗോ​പി​ച​ന്ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ

എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ബാ​ഡ്മി​ന്റ​ൺ

ദോ​ഹ: എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ 21 കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 500ഓ​ളം പേ​ർ മാ​റ്റു​ര​ച്ചു. അ​ൽ അ​റ​ബി സ്​​പോ​ർ​ട്സ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം മു​ൻ ഇ​ന്ത്യ​ൻ താ​ര​വും കോ​ച്ചു​മാ​യ പ​ത്മ​ഭൂ​ഷ​ൺ പു​ല്ലേ​ല ഗോ​പി​ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ജി​നീ​​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ്‌ മി​ബു ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ലിം അ​ബൂ​ബ​ക്ക​ർ, ത​നു​ജ ഹ​സീ​ബ്, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ മു​നീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​കി​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ല​ബീ​ബ് മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ മ​ണി​ക​ണ്ഠ​ൻ, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ ബി​സി​ന​സ്‌ ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹി​ഷാം പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Engineers Forum Badminton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.