കുളിക്കുന്നതിനിടെ എഞ്ചിനീയർ മരിച്ചു

ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്​പൂളിൽ കുളിക്കുന്നതിനിടെ കോഴിക്കോട്​ സ്വദേശിയായ യുവാവ്​ മരിച്ചു. പന്തീരങ്കാവ്​ സ്വദേശി അഹമ്മദ്​ ശഫീഖ്​(34) ആണ്​ മരിച്ചത്​. ദോഹ ഹമദ്​ ആശുപത്രിയിലെ നെറ്റ്​വർക്ക്​ എഞ്ചിനീയറായിരുന്നു. വ്യാഴാഴ്​​ച രാത്രിയാണ്​ സംഭവം. കുളിക്കുന്നതിനി​െട ഹൃദയാഘാതമുണ്ടായതാണ്​ മരണകാരണമെന്ന്​ കരുതുന്നു. നേരത്തെ, മനോരമ ന്യൂസിൽ ബ്രോഡ്​കാസ്​റ്റ്​ എഞ്ചിനീയറായി ജോലി ചെയ്​തിരുന്നു. 2000-2003 വർഷം കോഴിക്കോട്​ ജെ.ഡി.ടി പോളി​െടക്​നിക്​ വിദ്യാർഥിയായിരുന്നു. മൃതദേഹം ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. 
 
Tags:    
News Summary - Engineer Died At Doha - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.