ദോഹ: പൊതുഗതാഗത സംവിധാനങ്ങളിൽ ഇന്ധനക്ഷമതയും ഊർജക്ഷമതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുടോങ് ഖത്തർ, മുവാസലാത്തും കമ്പനിയുമായി സഹകരിച്ച് മൂന്നാമത് എനർജി സേവിങ് ഡ്രൈവിങ് മത്സരം സംഘടിപ്പിച്ചു. മുവാസലാത്ത് ഡ്രൈവിങ് സ്കൂളിൽ നടന്ന മത്സരത്തിൽ ഡീസൽ, ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന 30 ഡ്രൈവർമാർ പങ്കെടുത്തു.
രണ്ട് ഭാഗങ്ങളായാണ് മത്സരം നടത്തിയത്: ഡ്രൈവർമാരുടെ അറിവ് വിലയിരുത്തുന്നതിനുള്ള ഒരു തിയറി പരീക്ഷയും, യഥാർഥ സാഹചര്യങ്ങളിൽ വാഹനങ്ങൾ കാര്യക്ഷമമായി വർത്തിപ്പിക്കാനുള്ള കഴിവ് വിലയിരുത്തുന്നതിന് പ്രായോഗിക മൂല്യനിർണയവും നടത്തി. മികച്ച പ്രകടനം കാഴ്ചവെച്ച ഡ്രൈവർമാരെ മുവാസലാത്ത് ആസ്ഥാനത്ത് നടന്ന സമ്മാനദാന ചടങ്ങിൽ ആദരിച്ചു. യുടോങ്ങിന്റെയും മുവാസലാത്തിലെയും മുതിർന്ന മാനേജ്മെന്റിന്റ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹരിതവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗങ്ങൾക്കായുള്ള കൂട്ടായ ശ്രമങ്ങളെ പരിപാടിയിൽ പങ്കെടുത്തവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.