ദോഹ: പ്രവാസികളോടുള്ള കേരള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തർ പി.സി.എഫ് ജനറൽ സെക്രട്ടറി ആരിഫ് വെളിച്ചികാല ആവശ്യപ്പെട്ടു.
പ്രവാസികളുടെ ഏറക്കാലമായിട്ടുള്ള ആവശ്യമായിരുന്ന പ്രവാസി പെൻഷൻ വർധന പുതിയ സർക്കാറിന്റെ ആദ്യ ബജറ്റിൽ തന്നെ ഉണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു. പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്ന നിലവിലെ പെൻഷൻ മൂന്നും നാലുമാസമായി കിട്ടുന്നില്ല. പ്രവാസി ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും കുടിശ്ശികകൾ തീർപ്പാക്കാനുമുള്ള നടപടികൾ അടിയന്തരമായി സർക്കാർ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഉത്സവ അവധിക്കാല സീസണുകളിൽ വിമാന കമ്പനിക്കാർ നടത്തുന്ന അമിത ചാർജിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് രംഗത്തിറങ്ങി കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പ്രവാസികൾക്ക് ആശ്വാസകരമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിൻ ഉംറാനിലെ റീഗൽ റസ്റ്റാറന്റിൽ നടന്ന പി.സി.എഫ് നേതൃയോഗത്തിൽ അണ്ടൂർകോണം നൗഷാദ്, കരിം തിണ്ടലം, ഫസൽ കാസർകോട്, മുനീർ അകലാട്, ശിഹാബ് ആലപ്പുഴ സലാം കുന്നംകുളം സൈഫു നന്നമ്പ്ര, ഷഫാഅത്ത് വെളിയങ്കോട്, കുഞ്ഞുമുഹമ്മദ് ആലുവ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.