ഖത്തർ അമീറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

ദോഹ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ടെലിഫോൺ സംഭാഷണം നടത്തി. രാജ്യം ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങവെയാണ് അമീർ ശനിയാഴ്ച രാവിലെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തിയത്.

അമീറുമായുള്ള ഫോൺ സംഭാഷണ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദീപാവലി ആശംസക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ലോകകപ്പ് ഫുട്ബാളിന് ഇന്ത്യയുടെ എല്ലാ വിജയാശംസകളും നേർന്നു.

2023ൽ ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം ഇരുരാജ്യങ്ങളും സംയുക്തമായ ആഘോഷിക്കാൻ സംഭാഷണത്തിൽ ധാരണയായതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Emir of Qatar and Indian Prime Minister Narendra Modi held talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.