ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​

യു.എസ് ​പ്രതിനിധിയുമായി അമീർ ചർച്ച നടത്തി

ദോഹ: യു.​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​യി ഖ​ത്ത​റി​ലെ​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ ഖ​ത്ത​ർ അ​മീ​റു​മാ​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ​സ് പ്ര​തി​നി​ധി​ക​ളാ​യ സ്റ്റീ​വ് വി​റ്റ്കോ​ഫും ജാ​ര​ദ് കു​ഷ്ന​റും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച​ക​ളു​ടെ പു​രോ​​ഗ​തി വി​ല​യി​രു​ത്തി. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യും ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തി​യ​ത്. ലെ​ബ​ന​നി​ലെ സാ​ഹ​ച​ര്യം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ എ​ന്നി​വ​യും ച​ർ​ച്ച​യാ​യി. ലെ​ബ​നാ​ന്റെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും ഊ​ന്നി​പ്പ​റ​ഞ്ഞു. അ​മേ​രി​ക്ക-​ഇ​റാ​ൻ ധാ​ര​ണാ​പ​ത്ര​ത്തെ തു​ട​ർ​ന്നു​ള്ള എ​ല്ലാ ച​ർ​ച്ചാ പ്ര​ക്രി​യ​ക​ൾ​ക്കും പാ​കി​സ്താ​നു​മാ​യി ചേ​ർ​ന്ന് ഖ​ത്ത​ർ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് അ​മീ​ർ വ്യ​ക്ത​മാ​ക്കി.

സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ എ​ല്ലാ പി​ന്തു​ണ​യും ഖ​ത്ത​ർ ന​ൽ​കും. അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ പാ​കി​സ്താ​നു​മാ​യി ചേ​ർ​ന്ന് ഖ​ത്ത​ർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ അ​മേ​രി​ക്ക​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. സ​മ​ഗ്ര​മാ​യ ധാ​ര​ണ​യി​ലെ​ത്താ​ൻ ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ളും തു​ട​രു​മെ​ന്നും യു.​എ​സ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Emir holds talks with US representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.