Posted On
date_range Updated On
date_range അൽ മർഖിയ സ്ട്രീറ്റ് റോഡ് അടച്ചിടും
ദോഹ: അൽ മർഖിയ സ്ട്രീറ്റ് അറ്റകുറ്റപണിയുടെ ഭാഗമായി ജൂലൈ 18 വരെ ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെയും വെള്ളിയാഴ്ച പുലർച്ചെ രണ്ടുമുതൽ രാവിലെ പത്തുവരെയും ശനിയാഴ്ച പുലർച്ചെ രണ്ടുമുതൽ രാവിലെ ഏഴുവരെയുമാണ് അടച്ചിടുക.
അൽ ഗറാഫ ഭാഗത്ത് അൽ ഹമ്മാം ഇന്റർചേഞ്ചിന് സമീപമുള്ള റോഡാണ് അടച്ചിടുക. സമീപ റോഡുകളിലൂടെ സഞ്ചരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.