ദോഹ: വാണിജ്യ സ്ഥാപനങ്ങൾ പ്രമോഷൻ കാമ്പയിനുകളും പ്രചാരണവും നടത്തുമ്പോൾ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയം നടപടികൾ ശക്തമാക്കും. ഓഫറുകളിലും ഡിസ്കൗണ്ടിലും സുതാര്യത ഉറപ്പാക്കും. പ്രമോഷനൽ ഓഫറുകൾ ആധികാരികവും വഞ്ചനാപരമല്ലാത്തതും വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി പ്രകാരവുമാകണം. പ്രമോഷനൽ പരിപാടികൾ നടത്താനുദ്ദേശിക്കുന്ന ബിസിനസുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കിഴിവിന് മുമ്പും ശേഷവുമുള്ളതുമായ വില വ്യക്തമായി പ്രദർശിപ്പിക്കണം. പ്രഖ്യാപിച്ച പ്രമോഷൻ കാലയളവ് കർശനമായി പാലിക്കണം. സ്റ്റോറിന്റെ പേര്, വില, തീയതി, ഉൽപ്പന്നത്തിന്റെ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ഇൻവോയ്സ് വാങ്ങുന്നത് ഉപഭോക്താക്കളുടെ അവകാശമാണ്. പിന്നീട് പരാതി നൽകാനുള്ള പ്രധാന രേഖയാണിതെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.