സെ​​ന​​റ്റ് നേ​​താ​​ക്ക​​ളു​​മാ​​യി അ​​മീ​​റിെ​​ൻ​​റ കൂ​​ടി​​ക്കാ​​ഴ്ച

ദോ​​ഹ: അ​​മേ​​രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വാ​​ഷിം​​ഗ്ട​​ണി​​ൽ സെ​​ന​​റ്റ് നേ​​താ​​ക്ക​​ളു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം  ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. 
വാ​​ഷിം​​ഗ്ട​​ൺ ഡി ​​സി​​യി​​ൽ കോ​​ൺ​​ഗ്ര​​സ്​ ആ​​സ്​​​ഥാ​​ന​​ത്ത്  പ്ര​​തി​​നി​​ധി​​സ​​ഭ സ്​​​പീ​​ക്ക​​ർ പോ​​ൾ റ്യാ​​ൻ, സെ​​ന​​റ്റ് ന്യൂ​​ന​പ​​ക്ഷ നേ​​താ​​വ് ചു​​ക്ക് സ്​​​കൂ​​മ​​ർ, പ്ര​​തി​​നി​​ധി​​സ​​ഭ ന്യൂ​​ന​​പ​​ക്ഷ നേ​​താ​​വ് നാ​​ൻ​​സി പെ​​ലോ​​സി, പ്ര​​തി​​നി​​ധി​​സ​​ഭ ഭൂ​​രി​ പ​​ക്ഷ നേ​​താ​​വ് കെ​​വി​​ൻ മ​​കാ​​ർ​​ത്തി തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യാണ്​ അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തിയത്​. 
കൂ​​ടാ​​തെ വെ​​സ്​​​റ്റ് വെ​​ർ​​ജീ​​നി​​യ ഗ​​വ​​ർ​​ണ​​ർ ജിം ​​ജ​​സ്​​​റ്റി​​സ്, വെ​​ർ​​ജി​​നി​​യ​​യി​​ൽ നി​​ന്നു​​ള്ള സെ​​ന​​റ്റ​​ർ ജി​​യോ മാ​​ൻ​​ചി​​ൻ  എ​​ന്നി​​വ​​രു​​മാ​​യും അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. 

കൂ​​ടി​​ക്കാ​​ഴ്ച​​ക​​ളി​​ൽ മേ​​ഖ​​ലാ, അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ങ്ങ​​ളി​​ലെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും ഇു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​ ക​​ക്ഷി ബ​​ന്ധ​​വും ച​​ർ​​ച്ച ചെ​​യ്തു. 
നേ​​ര​​ത്തെ ബോ​​യി​​ങ് സി ​​ഇ ഒ​​യും ചെ​​യ​​ർ​​മാ​​നു​​മാ​​യ ഡെ​​ന്നി​​സ്​ മ്യൂ​​ലെ​​ൻ​​ബ​​ർ​​ഗു​​മാ​​യും അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​ത്തി​​യി​​രു​​ന്നു. അ​​മീ​​റി​​നെ അ​​നു​​ഗ​​മി​​ക്കു​​ന്ന ഖ​​ത്ത​​ർ പ്ര​​തി​​നി​​ധി സം​​ഘ​​വും പ​​ങ്കെ​​ടു​​ത്തു. വാ​ ​ഷിം​​ഗ്ട​​ൺ മേ​​യ​​ർ മു​​റ്യ​​ൽ ബോ​​സ​​റു​​മാ​​യും അ​​മീ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം ചർച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

Tags:    
News Summary - Emir and US officials-amir-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.