Posted On
date_range Updated On
date_range എംബസി: കോൺസുലാർ സേവനസമയത്തിൽ മാറ്റം
ദോഹ: ഖത്തർ ഇന്ത്യൻ എംബസി കോൺസുലാർ സർവിസിന്റെ ഭാഗമായ അറ്റസ്റ്റേഷൻ ഉൾപ്പെടെ സേവനസമയങ്ങളിൽ മേയ് 19 മുതൽ മാറ്റമെന്ന് അധികൃതർ. എംബസിയുടെ പാസ്പോർട്ട്, പി.സി.സി, വിസ സേവനങ്ങൾ മാറ്റമില്ലാതെ തുടരും. അപേക്ഷ സമർപ്പിക്കാൻ രാവിലെ എട്ട് മുതൽ 11.15 വരെയും, വിതരണം ഉച്ച രണ്ട് മുതൽ 4.15 വരെയുമാണ് നിലവിലെ സമയം. ഇതിൽ മാറ്റമുണ്ടാവില്ല. എന്നാൽ, അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോണി, നിരാക്ഷേപപത്രം (എൻ.ഒ.സി) ഉൾപ്പെടെ സേവനങ്ങൾക്ക് 12 മുതൽ മൂന്ന് മണിവരെയാണ് സമയം. നേരത്തെ ഇത് ഒരു മണി മുതൽ നാല് മണിവരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.