പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ​ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ.​എം. സു​ധീ​റി​ന് ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​പ​ഹാ​രം

ന​ൽ​കു​ന്നു. ചെ​യ​ർ​മാ​ൻ കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ സ​മീ​പം

ദോ​ഹ: കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്റെ പു​രോ​ഗ​തി​ക​ൾ​ക്ക് പ്ര​വാ​സി സ​മൂ​ഹം ന​ൽ​കി​യ പ​ങ്ക് വ​ലു​താ​ണെ​ന്ന് കേ​ര​ള പ്ര​വാ​സി​ക്ഷേ​മ ബോ​ര്‍ഡ് ചെ​യ​ർ​മാ​ൻ കെ.​വി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ.​എം. സു​ധീ​റി​ന് ന​ല്‍കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലേ​തു​പോ​ലെ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ ക്ഷേ​മ​നി​ധി പ​ദ്ധ​തി വ​ഴി ഇ​തി​നേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൂ​ടി പ​ദ്ധ​തി​യെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ങ്ങ​ള്‍ വ​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​വാ​സി പ​ദ്ധ​തി​ക​ളെ​ല്ലാം ഏ​തെ​ങ്കി​ലു​മൊ​രു സ​ര്‍ക്കാ​റി​ന്റെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും പ്ര​വാ​സി​ക​ൾ അ​ര്‍ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​റ​ഞ്ഞ സ​ദ​സ്സി​ന് മു​മ്പാ​കെ ​​​​​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ന​ന്മ കേ​ര​ള​ത്തി​ന്റെ വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഒ​ന്നി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കെ.​വി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മ​റ്റു ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും ഇ​ത് മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്‌​കൃ​തി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ല്‍, നോ​ര്‍ക്ക റൂ​ട്ട്‌​സ് ഡ​യ​റ​ക്ട​ര്‍ സി.​വി. റ​പ്പാ​യി, ലോ​ക കേ​ര​ള​സ​ഭ അം​ഗം എ. ​സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ന്ദു പ്ര​ദീ​പ്, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, കെ.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് അ​ജി കു​ര്യ​ക്കോ​സ്, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ ബാ​ബു, ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ്‌ ച​ന്ദ്ര​മോ​ഹ​ൻ, ഷാ​ന​വാ​സ് യു​വ​ക​ലാ​സാ​ഹി​തി, ലോ​ക കേ​ര​ള​സ​ഭ അം​ഗം വ​ർ​ക്കി ബോ​ബ​ൻ, യു​നീ​ഖ് പ്ര​സി​ഡ​ന്റ് മി​നി സി​ബി, ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി തു​ട​ങ്ങി അ​മ്പ​തോ​ളം ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഇ.​എം. സു​ധീ​റി​ന് ആ​ശം​സ നേ​ർ​ന്നു. ഇ.​എം. സു​ധീ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും കൂ​ട്ടി​യി​ണ​ക്കി ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്കൃ​തി പ്ര​സി​ഡ​ന്റ്‌ അ​ഹ​മ്മ​ദ്‌ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗം സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ബി​ന്ദു പ്ര​ദീ​പ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E.M. Sudheer receives reception by Qatar expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.