യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി

തെരഞ്ഞെടുപ്പ് വിജയാഘോഷം

ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് കൈവരിച്ച വിജയത്തിൽ കെ.എം.സി.സി ഖത്തർ എലത്തൂർ മണ്ഡലം കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ് നേടിയ വിജയം പ്രവർത്തകർ മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും ആഘോഷമാക്കി. മണ്ഡലം പ്രസിഡന്റ് സി. മൻസൂർ അലി അധ്യക്ഷത വഹിച്ചു.

വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റും ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാനുമായ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അഡ്വൈസറി ബോർഡ് അംഗം മുസ്തഫ എലത്തൂർ, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ, സെക്രട്ടറി റൂബിനാസ് കോട്ടേടത്ത്, ഇൻകാസ് മണ്ഡലം പ്രസിഡന്റ് റഫീഖ് കക്കോടി, മുസ്ലിം ലീഗ് എലത്തൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റ് മുഹമ്മദലി നടുക്കണ്ടി, സലീം കാക്കൂർ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനറും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ജാഫർ സാദിക്ക് ഓൺലൈനിൽ പരിപാടിയിൽ സംസാരിച്ചു.

വി.ടി. അബ്ദുൽ മജീദ്, തൽഹത്ത് പുറക്കാട്ടേരി, ഇജാസ് പുനത്തിൽ, തൻവീർ ചേളന്നൂർ, ജി.എം. യഹിയ, നൂറുദ്ദീൻ ചെറുവറ്റ, നമീർ എലത്തൂർ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ജെ.എം. ഷൗക്കത്ത് സ്വാഗതവും എൻ.ടി. സൈഫുദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Election victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.