ദോഹ: നാല് ദിവസം നീണ്ടുനിന്ന കതാറ കൾച്ചറൽ വില്ലേജിലെ ഈദാഘോഷ പരി പാടികൾക്ക് തിരശ്ശീല വീണു. കതാറയിലെത്തിയ സന്ദർശകരുടെ പ്രശംസ കളേറ്റ് വാങ്ങിയാണ് ഈദാഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചത്. ഈദ് അവധി ദിവസങ്ങളിൽ കതാറയിലെത്തിയ ആയിരങ്ങൾ വൈവിധ്യമാർന്ന പ്രദർശനങ്ങളും ഫൺ ആക്ടിവിറ്റികളും ആസ്വദിക്കുകയും ചെയ്തു. കുടുംബങ്ങളും കുട്ടികളുമൊത്ത് ഈദ് അവധി ചെലവഴിക്കാനുള്ള പ്രധാന കേന്ദ്രമായി കതാറ മാറിയിരിക്കുന്നുവെന്ന് സന്ദർശകർ വ്യക്തമാക്കി. പുറത്ത് എരിയുന്ന ചൂടിനെയും വകവെക്കാതെയാണ് നിരവധി പേർ കതാറയിലെത്തിയത്.
അൽ തുറായ പ്ലാനറ്റേറിയമായിരുന്നു കതാറയിലെത്തിയവരുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഇവിടെയെത്തിയ സന്ദർശകർക്കായി ഡൗൺ ഓഫ് ദി സ്പേസ് ഏജ് എന്ന ചിത്രവും പ്രദർശിപ്പിക്കപ്പെട്ടു. ശീതസമരക്കാലത്തെ ബഹിരാകാശ യാത്രകളും മത്സരങ്ങളുമാണ് ചിത്രത്തിെൻറ ഇതിവൃത്തം. പൊള്ളുന്ന ചൂടിലും കുളിരേകുന്ന കതാറയിലെ പുൽമേടും നിരവധി പേരുടെ മനം കവർന്നു. ഹെക്ടർ കണക്കിന് വിസ്തൃതിയിൽ പരന്ന് കിടക്കുന്ന പച്ചപ്പണിഞ്ഞ കുന്നും തണൽ മരങ്ങളും സന്ദർശകർക്ക് കൗതുകമായി. അതിരാവിലെ മുതൽ തന്നെ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.