ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും.
പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവിടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം.
അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. അബ്ദുൽ വാസിഅ്), അൽ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി.പി. അബ്ദുറഹീം), വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് -പഴയ അൽ മീര (കെ.ടി. മുബാറക്), ജാസിം ദർവീസ് ഈദ് ഗാഹ് -റീജൻസി സിഗ്നലിന് സമീപം (യാസിർ അറഫാത്ത്), അൽ മെസില ആയിഷ ബിൻത് മുഹമ്മദ് അൽ സുവൈദി മസ്ജിദ് (കെ.എൻ. സുലൈമാൻ മദനി), വക്റ ആശുപത്രിക്ക് പിന്നിലെ അൽ മീര ഈദ്ഗാഹ് (സിറാജ് മദനി ഇരിട്ടി), അൽ സദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയം (ഉമർ ഫൈസി) എന്നിവർ പരിഭാഷ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.