Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരത്തിന് വിപുല സൗകര്യങ്ങൾ
ദോഹ: ബലി പെരുന്നാൾ നമസ്കാരത്തിന് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രാലയം (ഔഖാഫ്) വിപുലമായ സൗകര്യം ഏർപ്പെടുത്തുന്നു. 675 പള്ളികളിലും വിവിധ ഈദ് ഗാഹ് മൈതാനങ്ങളിലും ജൂൺ 16 ഞായറാഴ്ച രാവിലെ 4.58ന് പെരുന്നാൾ നമസ്കാരം നടക്കും. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ രാവിലെ അഞ്ചിന് നടക്കുന്ന നമസ്കാരത്തിനായി മൂന്നുമണി മുതൽ വാതിൽ തുറക്കും. ഇവിടെ നമസ്കാര ശേഷം ഖത്തർ ഫൗണ്ടേഷൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ ഗെയിംസ്, ആക്ടിവിറ്റികൾ സംഘടിപ്പിക്കും. നിരവധി ഭക്ഷ്യവിഭവങ്ങളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.