Posted On
date_range Updated On
date_range ബലിപെരുന്നാൾ മേയ് 27നെന്ന് ഖത്തർ കലണ്ടർ ഹൗസ്
ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഹിജ്റ മാസമായ ദുൽഹജ്ജ് മേയ് 18 തിങ്കളാഴ്ച ആരംഭിക്കുമെന്നും, അതനുസരിച്ച് ബലി പെരുന്നാൾ മേയ് 27 ബുധനാഴ്ച ആയിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മേയ് 17 ഞായറാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി, തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നാണ് അറിയിപ്പ്.
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണമാണ് ഹിജ്റ കലണ്ടർ പ്രകാരം മാസങ്ങളുടെ തുടക്കവും ഒടുക്കവും നിർണ്ണയിക്കുന്നത്. അതേസമയം, സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണമാണ് ഗ്രിഗോറിയൻ കലണ്ടറിലെ മാസങ്ങളെ നിശ്ചയിക്കുന്നത്. ഈ ഗോളശാസ്ത്ര വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലിലൂടെയാണ് പെരുന്നാൾ ദിനം ഖത്തർ കലണ്ടർ ഹൗസ് പ്രവചിച്ചത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.