സാറ്റേൺ ഓപോസിഷൻ എന്ന പ്രതിഭാസം ദൃശ്യമായ ദിവസമായിരുന്നു തിങ്കളാഴ്​ച. ഭൂമിയും ശനിയും ഏറ്റവും അരികിലെത്തിയ ദിവസം. ഖത്തറിലെ ആസ്​ട്രോ ഫോ​ട്ടോഗ്രാഫറായ അജിത്​ എവറസ്​റ്റർ  പകർത്തിയ ദൃശ്യം 

ദോഹ: ലോകമെങ്ങുമുള്ള വാന നിരീക്ഷകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ആഗസ്​റ്റ്​ രണ്ട്​ ചൊവ്വാഴ്​ച. ടെലസ്​കോപ്പുമായി ശതകോടി കിലോമീറ്റർ ദൂരത്തേക്ക്​ കണ്ണയച്ചിരുന്ന ദിവസം. ഭൂമിയും സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ ശനിയും വർഷത്തിൽ ഏറ്റവും അടുത്ത്​്​ വരുന്ന ദിവസമാണിത്​. പന്ത്രണ്ടര മാസത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മുഹൂർത്തം. നഗ്​ന നേത്രങ്ങൾകൊണ്ടൊന്നും കാണാൻ കഴിയാത്ത ഈ സൗരയൂഥ സൗഹൃദം ഏറ്റവും ശക്ത​മായ ഹബ്​ൾ സ്​പേസ്​ ടെലിസ്​കോപ്​ ഉപയോഗിച്ചേ ക​ാണാൻ കഴിയൂ.

കഴിഞ്ഞ രണ്ടു ദിവസമായി ദോഹയിലെ ആസ്​ട്രോ ഫോ​ട്ടോഗ്രാഫറായ കന്യാകുമാരി സ്വദേശി അജിത്​ എവറസ്​റ്റർ ശനിക്കും ഭൂമിക്കും ഇടയിലെ ഈ സൗഹൃദ കാഴ്​ചകൾക്കു പിന്നിലായിരുന്നു. ​ഞായറാഴ്​ച രാത്രിയിലും ദൃശ്യം ഏറ്റവും കൂടുതൽ വ്യക്തമായി കണ്ട തിങ്കളാഴ്​ച രാത്രിയിലും അദ്ദേഹം ചിത്രങ്ങൾ പകർത്തി.

ഫോ​ട്ടോഗ്രാഫർ അജിത്​ എവറസ്​റ്റർ

ജപ്പാൻ കമ്പനിയിൽ സേഫ്​റ്റി മാനേജറായി ജോലി ചെയ്യുന്ന അജിത്​ എവറസ്​റ്റർ വുഖയ്​റിലെ വീട്ടിനു​ മുകളിൽ ഒരുക്കിയ വാനനിരീക്ഷണ യൂനിറ്റിലൂടെ തിങ്കളാഴ്​ച രാത്രിയിൽ അദ്ദേഹത്തിൻെറ ഒരുപിടി സുഹൃത്തുക്കളും ഈ സൗരയൂഥ സൗഹൃദത്തിന്​ സാക്ഷിയാവാനെത്തി.

സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും ഇങ്ങനെ ഒരു ദിവസമുണ്ടാവും. ഇനി രണ്ടാഴ്​ചകൾക്കകം വ്യാഴമാണ്​ ഭൂമിക്കരികിലെത്തുന്നത്​ -അജിത്​ എവറസ്​റ്റർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. 100 കോടി കിലോമീറ്ററാണ്​ ഇരുഗ്രഹങ്ങളും തമ്മിലെ അകലം. 

Tags:    
News Summary - Earth and Saturn side by side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.