ഗ്രൂപ് എ: ഖത്തർ, തജികിസ്താൻ, ലബനാൻ.
ഗ്രൂപ് ബി: ഉസ്ബെകിസ്താൻ, ഇന്ത്യ, സിറിയ.
ഗ്രൂപ് സി: ഇറാൻ, യു.എ.ഇ, ഹോങ്കോങ്,
ഗ്രൂപ് ഡി: ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം.
ഗ്രൂപ് ഇ: ദക്ഷിണ കൊറിയ, മലേഷ്യ, ജോർഡൻ, ബഹ്റൈൻ.
ഗ്രൂപ് എഫ്: സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ, ഒമാൻ.
ദോഹ: വൻകരയുടെ ഫുട്ബാൾ പോരാട്ടം പ്രീക്വാർട്ടറും കടന്ന് ക്വാർട്ടർ ഫൈനലിന്റെ ആവേശത്തിലെത്തി നിൽക്കെ ഖത്തറിൽ വ്യാഴാഴ്ച മറ്റൊരു ഏഷ്യൻ കപ്പിനും കിക്കോഫ്. ഇതുവരെ കളി മൈതാനത്തായിരുന്നെങ്കിൽ, ഇവിടെ പന്തുകളി റിമോട്ടിലും സ്ക്രീനിലുമാണ്. പ്രഥമ ‘ഇ- ഏഷ്യൻ’ കപ്പ് ഫുട്ബാളിനാണ് ഖത്തർ വ്യാഴാഴ്ച മുതൽ വേദിയാകുന്നത്.
ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ കപ്പിൽ മത്സരിച്ച 20 ടീമുകൾ ‘ഇ ഏഷ്യൻ’ കപ്പിൽ മാറ്റുരക്കുന്നുണ്ട്. വ്യാഴാഴ്ച തുടങ്ങുന്ന മത്സരങ്ങൾക്ക് ദോഹ ഫെസ്റ്റിവൽ സിറ്റി മാളിലെ ‘വെർചുസിറ്റി അറീന’യാണ് വേദിയാകുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. നാലിന് പ്രീക്വാർട്ടറും ക്വാർട്ടർ ഫൈനലും അഞ്ചിന് സെമി ഫൈനലും ഫൈനലും കഴിയുന്നതോടെ ടൂർണമെന്റിന് കൊടിയിറങ്ങും. ഫിഫയുടെ കീഴിലും യൂറോപ്പിലുമെല്ലാം വൻ ആരാധകരേറെയുള്ള ഇ ഫുട്ബാൾ ആദ്യമായാണ് ഏഷ്യൻ തലത്തിലെത്തുന്നത്.
ആതിഥേയരായ ഖത്തറും ഇന്ത്യയും ഉൾപ്പെടെ ടീമുകൾ ആറു ഗ്രൂപ്പുകളിലായി മത്സരിക്കും. ആദ്യ നാല് ഗ്രൂപ്പുകളിൽ മൂന്നു ടീം വീതവും രണ്ടു ഗ്രൂപ്പുകളിൽ നാലു ടീം വീതവുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.