ക്രൂ​യി​സ് സീ​സ​ൺ; ഖ​ത്ത​റി​ലെ​ത്തി​യ​ത് ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ൾ

ദോ​ഹ: 2025-26 ക്രൂ​യി​സ് സീ​സ​ണി​ൽ രാ​ജ്യ​ത്തെ​ത്തി​യ​ത് ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. ഈ ​സീ​സ​ണി​ൽ അ​മ്പ​തോ​ളം ക്രൂ​യി​സ് ക​പ്പ​ലു​ക​ൾ ദോ​ഹ​യി​ൽ ന​ങ്കൂ​ര​മി​ട്ടു. മ​വാ​നി ഖ​ത്ത​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ലെ ക്രൂ​യി​സ് ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം 49 ക്രൂ​യി​സ് ക​പ്പ​ലു​ക​ളെ​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഈ ​ക​പ്പ​ലു​ക​ളി​ൽ ഖ​ത്ത​ർ കാ​ണാ​നെ​ത്തി. ഇ​തി​ൽ മൂ​ന്ന് ക​പ്പ​ലു​ക​ൾ ആ​ദ്യ​മാ​യാ​ണ് ദോ​ഹ തീ​ര​ത്തെ​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം മേ​യ് വ​രെ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു എ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നേ​ര​ത്തെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ത്യാ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ലാ​യ എം.​എ​സ്.​സി യു​റീ​ബി​യ​യാ​ണ് ഈ ​സീ​സ​ണി​ൽ ആ​ദ്യം ദോ​ഹ​യി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​പ്പ​ലു​ക​ളെ​ത്തി. സീ​സ​ൺ നേ​ര​ത്തെ അ​വ​സാ​നി​ച്ചി​ട്ടും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്ഥി​ര​ത കൈ​വ​രി​ക്കാ​നാ​യ​ത് രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​ക്ക് ക​രു​ത്തു പ​ക​രു​ന്ന​താ​ണ്.

Tags:    
News Summary - Cruise season; More than two million tourists arrive in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.