Posted On
date_range Updated On
date_range മാംസപ്പൊതിയിൽ കടത്തിയ മയക്കുമരുന്ന് പിടിച്ചു
ദോഹ: മാംസപ്പൊതിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. ഗുളികകളുടെ മാതൃകയിലാക്കി മാംസപ്പൊതിയിൽ ഒളിപ്പിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. 242 ഗ്രാം ഷാബോ, 647 ഗ്രാം ഹെറോയിൻ, 1,090 ഗ്രാം ഭാരമുള്ള കൊക്കെയ്ൻ എന്നിവയുൾപ്പെടെ ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.