Posted On
date_range Updated On
date_range ‘ലഹരി മഹാവിപത്ത്’: കെ.എം.സി.സി ടേബിൾ ടോക്ക് നാളെ
ദോഹ: ‘ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി മഹാ വിപത്ത് എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു.
മാർച്ച് 14 വെള്ളി രാത്രി ഒമ്പതിന് തുമാമയിലെ കെ.എം.സി.സി ഹാളിലാണ് പരിപാടി. നാട്ടിൽ പഠിച്ചു കൊണ്ടിരിക്കുന്ന മക്കളുടെ കാര്യത്തിലെ പ്രവാസികളുടെ ആശങ്കയും പ്രതിരോധത്തിന്റെ സാധ്യതകളും ചർച്ച ചെയ്യാനാണ് കെ.എം.സി.സി ഖത്തർ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കുന്നത്. കെ.എം.സി.സി ഖത്തർ നവോത്സവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.