Posted On
date_range Updated On
date_range ഖത്തർ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം
ദോഹ: ഖത്തർ സമുദ്രപരിധിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച രാവിലെ മിസഈദ് പോർട്ടിന് വടക്ക് -കിഴക്ക് ഭാഗത്തായാണ് സംഭവം. അബൂദബിയിൽനിന്ന് വരികയായിരുന്ന വാണിജ്യ ചരക്ക് കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് കപ്പലിലെ തീപിടിത്തം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. സുരക്ഷാ പരിശോധനകൾക്കും ആവശ്യമായ നടപടികൾക്കും ശേഷം കപ്പൽ മിസഈദ് പോർട്ടിലേക്കുള്ള യാത്ര തുടർന്നിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ആക്രമണത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.ആളപായമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.