ഡ്രൈവ്​ ത്രൂ വാക്​സിനേഷൻ സെൻറർ 

ഡ്രൈവ്​ ത്രൂ സെൻററുകൾ പ്രവർത്തനം അവസാനിപ്പിക്കും

ദോഹ: ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ സെൻറർ ഇൻഡസ്​ട്രിയൽ ​ഏരിയയിൽ ആരംഭിച്ചതിനു പിന്നാലെ ഡ്രൈവ്​ ത്രൂ വാക്​സിനേഷൻ സെൻററും, ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ കേന്ദ്രവും വൈകാതെ പ്രവർത്തനം അവസാനിപ്പിക്കും. ചൂട്​ കൂടുന്നത്​ കാരണം ഇവയുടെ പ്രവർത്തനം രണ്ടാ​ഴ്​ചക്കുള്ളിൽ നിർത്താനാണ്​ തീരുമാനം.

ലുസൈൽ ഡ്രൈവ്​​ ത്രൂ സെൻറർ ഇന്നും, അൽവക്​റ ഡ്രൈവ്​ ത്രൂ സെൻറർ ജൂൺ 30നും, ക്യൂ.എൻ.സി.സി വാക്​സിനേഷൻ സെൻറർ 29നും പ്രവർത്തനം അവസാനിപ്പിക്കും. ഈ കേന്ദ്രങ്ങൾ വഴി 3.20 ലക്ഷം പേർക്കാണ്​ രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിനും വിതരണം ചെയ്​തത്​. 

Tags:    
News Summary - Drive-through centers will be shut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.