ഡോം ഖത്തർ മെഗാ ഫെസ്റ്റിന്‍റെ ബ്രോഷർ പ്രകാശനം ഐ.എസ്.സി വൈസ് പ്രസിഡന്‍റ് ഷെജി വലിയകത്ത് നിർവഹിക്കുന്നു

ഡോം ഖത്തർ: മെഗാഫെസ്റ്റ് ബ്രോഷർ പ്രകാശനം

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) 'കിക്കോഫ് 2022'ന്റെ ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെന്ററുമായി സഹകരിച്ച് നടത്തുന്ന ഇന്റർ സ്കൂൾ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെയും ക്വിസ് മത്സരത്തിന്റെയും സമാപന ചടങ്ങായ മെഗാ ഫെസ്റ്റിന്റെയും ബ്രോഷർ പ്രകാശനം നടന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, മുഖ്യ സ്പോൺസറായ സഫാരി മാനേജിങ് ഡയറക്ടർ അബൂബക്കർ മണപ്പാട്ട് തുടങ്ങിയവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന പ്രകാശന ചടങ്ങിൽ വിശിഷ്ട വ്യക്തികളും ഡോം ഖത്തർ ഭാരവാഹികളും വിവിധ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. ഫുട്ബാൾ ടൂർണമെന്റ് ഫിക്സ്ചർ റിലീസിങ് 20ന് തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ നടക്കും. സെപ്റ്റംബർ 22,23 തീയതികളിലായി തുടക്കം കുറിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 13നും 14ന് ഫൈനൽ മത്സരവും ക്വിസ് മത്സരവും വൈകീട്ട് നടക്കുന്ന മെഗാ ഫെസ്റ്റോടുംകൂടി ഒരു വർഷം നീണ്ടുനിന്ന കിക്കോഫ് 2022നു സമാപനം കുറിക്കും.

ഡോം പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.മാർക്ക് ഡയറക്ടർ ടി.എ.ജെ. ഷൗക്കത്ത്, ഡോ. ഹംസ അൽ സുവൈദി, ഡോ. ഷഫീഖ് താപ്പി, രതീഷ് കക്കോവ്, റഷീദ്, അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, അർഷദ് വള്ളുവമ്പ്രം, റിയാസ് അഹമ്മദ്, ബഷീർ കുനിയിൽ, ഷംല ജഹ്ഫർ, നുസൈബ, ഇർഫാൻ പകര, നീയാസ് കൊട്ടപ്പുറം തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ കേശവ്ദാസ് നന്ദി പറഞ്ഞു.

Tags:    
News Summary - Dome Qatar: Megafest brochure launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.