ദോ​ഹ മെ​ട്രോ; ഇ​ന്നു​മു​ത​ൽ കൂ​ടു​ത​ൽ സ​മ​യം ​ഓ​ടും

ദോ​ഹ: പെ​രു​ന്നാ​ൾ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​സ​ർ​വി​സു​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു.

മേ​യ്​ അ​ഞ്ചു​വ​രെ ദി​വ​സ​വും അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ദോ​ഹ ​മെ​ട്രോ​ക്കൊ​പ്പം, ലു​സൈ​ൽ ട്രാം, ​മെ​ട്രോ ലി​ങ്ക്​ ബ​സ്​ എ​ന്നി​വ​യു​ടെ സ​ർ​വി​സ്​ സ​മ​യ​വും ദീ​ർ​ഘി​പ്പി​ച്ച​താ​യി ഖ​ത്ത​ർ റെ​യി​ൽ​വേ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ രാ​വി​ലെ ആ​റു​ മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ സ​ർ​വി​സ്​ ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടു മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു​മ​ണി​വ​രെ​യും സ​ർ​വി​സ്​ തു​ട​രും.

റ​മ​ദാ​നും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ത്രി​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​വി​സ്​ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഖ​ത്ത​ർ റെ​യി​ൽ​വേ വ്യ​ക്​​ത​മാ​ക്കി. ഇ​തോ​ടെ, ആ​റു​ മു​ത​ൽ രാ​ത്രി 11 വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ ര​ണ്ടു മ​ണി​ക്കൂ​ർ അ​ധി​കം ഓ​ടു​ന്ന​തോ​ടെ ദി​വ​സ യാ​ത്ര​സ​മ​യം 19 മ​ണി​ക്കൂ​റാ​യി വ​ർ​ധി​ക്കും.

Tags:    
News Summary - Doha Metro; More time will run from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.