ദോഹ ഇൻഷുറൻസ് ഗ്രൂപ് വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ ശൈഖ് നവാഫ് നാസർ ബിൻ ഖാലിദ് ആൽഥാനി, പ്രസിഡന്റ് ബസാം ഹുസൈൻ, സി.ഇ.ഒ ജാസിം അൽ മുഫ്താഹ് എന്നിവർ പങ്കെടുക്കുന്നു
ദോഹ: മുൻ സാമ്പത്തിക വർഷത്തേക്കാൾ മികച്ച നേട്ടം കൊയ്ത് ദോഹ ഇൻഷുറൻസ് ഗ്രൂപ്. ഇൻഷുറൻസ് പ്രീമിയത്തിൽ 150 കോടി റിയാൽ വരുമാനം സൃഷ്ടിച്ച് 2021നേക്കാൾ 2022ൽ 24 ശതമാനം വർധനവുണ്ടായതായി കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ ശൈഖ് നവാഫ് നാസർ ബിൻ ഖാലിദ് ആൽഥാനി അറിയിച്ചു. ഖത്തറിലെയും ദുബൈ ബ്രാഞ്ചിലെയും ഓപറേഷനുകളിൽനിന്നാണ് ഏറ്റവും കൂടുതൽ വളർച്ച റിപ്പോർട്ട് ചെയ്തതെന്ന് വാർഷിക യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഓഹരി മൂല്യത്തിന്റെ 15 ശതമാനം കാഷ് ഡിവിഡന്റ് ഓഹരി ഉടമകൾക്കായി വിതരണം ചെയ്യുന്നതിനുള്ള കമ്പനി ഡയറക്ടർ ബോർഡിന്റെ നിർദേശം എ.ജി.എം അംഗീകരിച്ചു. ഒരു ഷെയറിന് 0.15 റിയാലായാവും ലാഭവിഹിതം നിശ്ചയിക്കുക. 2022 സാമ്പത്തിക വർഷത്തിൽ 102.1 ദശലക്ഷം റിയാൽ ലാഭം നേടിയതായി ശൈഖ് നവാസ് പ്രസ്താവിച്ചു.
മുൻ വർഷത്തേക്കാൾ 39 ശതമാനം വർധനയാണിത്. കമ്പനിയുടെ ആസ്തിമൂല്യത്തിൽ 13 ശതമാനം വർധനവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ദേശീയ ഇൻഷുറൻസ് കമ്പനികളുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.