ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിലെ ദീപാവലി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മാനേജ്മെൻറ് അംഗങ്ങൾ നിർവഹിക്കുന്നു
ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ദീപാവലി ഫെസ്റ്റിവൽ
ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ദീപാവലി ഫെസ്റ്റിവൽ ആരംഭിച്ചു. ദീപാവലി ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തറിലെ ഗ്രാൻഡ് മാൾ ഔട്ട്ലെറ്റുകളായ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മികൈനിസ്, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91, 170, പ്ലാസ മാൾ), ഷഹാനിയ, ഉമ്മു ഗർന്, അസീസിയ, എസ്ദാൻ മാൾ എന്നിവിടങ്ങളിൽ വൈവിധ്യ മാർന്ന മധുര പലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 24ന് ആരംഭിച്ച പ്രമോഷൻ എല്ലാ ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.
ഗ്രാൻഡ് മാൾ ബേക്കറി വിഭാഗങ്ങളിൽ ലഡു (മഞ്ഞ, ചുവപ്പ്) , ബർഫി (വെള്ള, ചോക്ലേറ്റ്, നാളികേരം), ഗുലാബ് ജാമൂൻ, മിക്സഡ് സ്വീറ്റ്സ്, ജിലേബി, ബദാം പാക്ക്, പിസ്താ പാക്ക്, കാജു പാക്ക്, അംജീർ പാക്ക്, ഹൽവ, കാല ജാമൂൻ, പേട, മൈസൂർ പാക്ക്, രസഗുള , കജു കത്തലി, മിൽക്ക് കേക്ക്, മവറോൾ.
ബുൻഡി വ്യത്യസ്ത മധുര പലഹാരങ്ങളാണ് ഉപഭോതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, നോൺ ഫുഡ് വിഭാഗങ്ങളിലിൽ മെഴുകുതിരി, അഗർബത്തി, ചിരാത്, കർപ്പൂരം, കുങ്കുമം പൗഡർ, രംഗോളി പൗഡർ , അഗർബത്തി സ്റ്റാൻഡ്, തോരണം, വിളക്ക്, വിളക്കെണ്ണ, വിളക്കുതിരി എന്നീ നിരവധി ഉൽപന്നങ്ങളും ദീപാവലി പ്രമോഷനിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.