ദോഹ: രാജ്യത്തെ കന്നുകാലിമേഖലയിൽ വികസനക്കുതിപ്പ്​. ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനവാണ്​ ഉണ്ടായിരിക്കുന്നത്​.2019ൽ തുടങ്ങി 2023ൽ അവസാനിക്കുന്ന ദേശീയ ഭക്ഷ്യസംരക്ഷണ പദ്ധതി പ്രാദേശിക ഉൽപന്നങ്ങളു​െട വികാസം ലക്ഷ്യമിട്ടാണ്​. ഇതി​െൻറ ഫലമായി കന്നുകാലി മേഖലയിൽ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ടെന്ന്​ കണക്കുകൾ പറയുന്നു. പാലി​െൻറ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്​തതയിലെത്തിക്കഴിഞ്ഞു.

മുനിസിപ്പാലിറ്റി പരിസ്​ഥിതി വകുപ്പിന്​ കീഴിലുള്ള ലൈവ്​സ്​റ്റോക്ക്​ വകുപ്പി​െൻറ പുതിയ കണക്കനുസരിച്ച്​ രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 17,07,547 ആണ്​.ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്​.ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്​റ്ററിൽ 2016 ആഗസ്​റ്റ്​ അവസാനം വരെ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​ 1.2 മില്യൺ കന്നുകാലികളാണ്​.പുതിയ കണക്ക്​ പ്രകാരം 1,31,080 ആണ്​ ആകെയുള്ള ഒട്ടകങ്ങളു​െട എണ്ണം. ചെമ്മരിയാടുകൾ 10,94,217 എണ്ണമുണ്ട്​. ആടുകൾ 4,41,279 എണ്ണമാണുള്ളത്​. ആകെയുള്ള പശുക്കൾ 40,971 ആണ്​. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്​.

2018ലെ ഫ്രഷ്​ പാൽ ഉൽപാദനം 2,00,000 ടൺ ആയിരുന്നു. 88 ശതമാനം സ്വയംപര്യാപ്​തത കൈവരിക്കുന്ന തരത്തിലായിരുന്നു അന്ന്​ ഉൽപാദനം. 2019ൽ റെഡ്​മീറ്റി​െൻറ പ്രാദേശിക ഉൽപാദനം 9,000 ടണിലെത്തി. സ്വയംപര്യാപ്​തത​ 18 ശതമാനത്തിലെത്തുന്നതായിരുന്നു ഇത്​. ഈ മേഖലയിലെ വളർച്ചനിരക്ക്​ 13 ശതമാനമായിരുന്നു.2023ൽ രാജ്യത്തി​െൻറ സ്വയംപര്യാപ്​തത​ നിരക്ക്​ 30 ശതമാനമാക്കി ഉയർത്തുകയാണ്​ ദേശീയ പദ്ധതി ലക്ഷ്യമിടുന്നത്​. ഇതി​െൻറ ഭാഗമായി പുതിയ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുകയോ നിലവിലുള്ള ഉൽപന്നങ്ങൾ നവീകരിച്ച്​ പുറത്തിറക്കുകയോ ചെയ്​തിട്ടുമുണ്ട്​.

ഒട്ടകപ്പാൽ ഉൽപാദനശേഷി വർഷത്തിൽ 2000 ടൺ ആക്കി ഉയർത്താനുള്ള രണ്ട്​ പദ്ധതികൾക്കും ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം തുടക്കമിട്ടിരുന്നു.പ്ര​തി​വ​ര്‍ഷം 16,000 ട​ണ്‍ ഹ​രി​ത​കാ​ലി​ത്തീ​റ്റ ഉ​ൽപാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി മ​റ്റ്​ ആ​റു​ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. സ്വ​യം​പ​ര്യാ​പ്ത​ത 55 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന്​ 63 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. ക​ന്നു​കാ​ലി ഉൽപാ​ദ​ക​ര്‍ക്ക് മികച്ച പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍കി​വ​രു​ന്നു. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ല്‍നി​ന്നും ചെ​മ്മ​രി​യാ​ടു​ക​ളെ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സ്വ​യം​പ​ര്യാ​പ്ത​ത 15 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന്​ 30 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. ഫ്ര​ഷ് പൗ​ള്‍ട്രി​യു​ടെ കാ​ര്യ​ത്തി​ല്‍ 124 ശ​ത​മാ​നം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ചു.

ഖ​ത്ത​റി​ലെ പൗ​ള്‍ട്രി ഉ​പ​ഭോ​ഗ​ത്തി​​െൻറ 20 ശ​ത​മാ​നം ഫ്ര​ഷ് പൗ​ള്‍ട്രി​യും 80 ശ​ത​മാ​നം ഫ്രോ​സ​ണ്‍ പൗ​ള്‍ട്രി​യു​മാ​ണ്.മി​ക​ച്ച ഗു​ണ​നി​ല​വാ​ര​വും താ​ങ്ങാ​നാ​കു​ന്ന വി​ല​യും കാ​ര​ണം ദേ​ശീ​യ ഉ​ൽപ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക​ത വ​ര്‍ധി​ക്കു​ന്നു.പ്രാ​ദേ​ശി​ക ഉ​ൽപാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക, രാ​ജ്യ​ത്ത് ഉ​ൽപാ​ദി​പ്പി​ക്കാ​ത്ത ഉ​ൽപ​ന്ന​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ സം​ഭ​ര​ണം, രാ​ജ്യാ​ന്ത​ര വ്യാ​പാ​രം, പ്രാ​ദേ​ശി​ക വി​പ​ണി എ​ന്നീ നാ​ല്​ അ​ടി​സ്ഥാ​ന ഘടകങ്ങ​ളി​ലൂ​ന്നി​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ദേ​ശീ​യ ക​ര്‍മ​പ​ദ്ധ​തി 2019 -2023 ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.