Posted On
date_range Updated On
date_range ഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ ശക്തമായി അപലപിച്ച് ഖത്തർ. സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനെതിരെയും ഭീകരതക്കെതിരെയുമുള്ള ഉറച്ച നിലപാട് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
നവംബർ 10ന് ആയിരുന്നു രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്നത്. സംഭവത്തിൽ 15 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.