ചൂട്​ കുറഞ്ഞു: ഓടുന്ന വാഹനങ്ങളുടെ സൺറൂഫ്​ തുറക്കുന്നത്​ അപകടകരം

ദോഹ: രാജ്യത്ത്​ ചൂട്​ കുറഞ്ഞുവരുകയാണ്​. ഇതിനാൽതന്നെ വാഹനങ്ങൾ ഓടിക്കു​േമ്പാൾ സൺറൂഫ്​ തുറന്നിടുന്നത്​ കൂടിവരുന്നുണ്ട്​. കുടുംബങ്ങൾ പോകു​േമ്പാഴും സൺറൂഫ്​ തുറന്ന്​ കുട്ടികൾ പുറത്തേക്ക്​ തലയിട്ടുനിൽക്കുന്നു. ഇതിനെതിരെ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു. വാഹനങ്ങളുടെ സൺറൂഫ് തുറന്ന അവസ്ഥയിൽ യാത്രക്കാരുമായി വാഹനമോടിക്കുന്നത് അപകടകരമാണെന്ന്​ എച്ച്.എം.സി േട്രാമ സെൻററിലെ ഹമദ് ഇഞ്ചുറി പ്രിവെൻഷൻ േപ്രാഗ്രാം (എച്ച്.ഐ.പി.പി) മുന്നറിയിപ്പ് നൽകി.

ചെറിയ കുട്ടികളുമായി തുറന്ന സൺറൂഫിൽ വാഹനമോടിക്കുന്നതാണ് ഏറ്റവും അപകടകരം. ഗുരുതര പരിക്ക് മുതൽ മരണം വരെ ഇതിലൂടെ സംഭവിക്കാനിടയുണ്ട്​. സൺറൂഫ്​ തുറന്ന അവസ്ഥയിൽ കുട്ടികൾ വാഹനത്തിൽ നിന്നാണ്​ യാത്രയെങ്കിൽ വാഹനം നിർത്തുന്ന സമയത്തോ പെട്ടെന്ന് േബ്രക്ക് ചെയ്യുന്ന സമയത്തോ താഴെ വീഴാം.

അന്തരീക്ഷ താപനില കുറഞ്ഞതോടെ പലരും വാഹനത്തി‍െൻറ ഗ്ലാസുകൾ താഴ്ത്തിയാണ് വാഹനമോടിക്കുന്നത്​. എന്നാൽ, ചിലർ വാഹനങ്ങളുടെ സൺറൂഫുകൾ ഉയർത്തി കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം നൽകുന്നു. ഓടിക്കൊണ്ടിരിക്കെ ശരീരഭാഗങ്ങൾ പ്രത്യേകിച്ച് കൈ, തല എന്നിവ പുറത്താകുന്ന സാഹചര്യം അപകടം ക്ഷണിച്ചുവരുത്തും.

മറ്റു വാഹനങ്ങൾ, റോഡരികിലെ വസ്​തുക്കൾ, ചിലപ്പോൾ കാൽനടക്കാർ എന്നിവയിൽ കുട്ടികൾ ഇടിക്കാനും സാധ്യതകളേറെയാണ്​. ചില സമയങ്ങളിൽ വാഹനങ്ങളിൽനിന്ന് തന്നെ പുറത്തുവീഴാനും സാധ്യതയുണ്ട്​. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.