ദോഹ: കൾച്ചറൽ ഫോറം തൃശൂർ ജില്ലകമ്മിറ്റിയുടെ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി. അബ്ദുൽ വാഹിദിനെ പ്രസിഡൻറായും നിഹാസ് എറിയാടിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കചൻ ജോൺസൺ, സന നസീം, അലി ഹസ്സൻ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സുബൈർ സി.പി ട്രഷറര്‍. മർസൂഖ് (കറൻറ് അഫേഴ്സ് ആൻഡ് പൊളിറ്റിക്സ്), ജ്യോതിനാഥ് (എച്ച്.ആർ.ഡി ), സഫീർ അക്രം (പി.ആർ), ഷാദിയ ശരീഫ് (സ്ത്രീശാക്തീകരണം), ഷാഹിദ് എം അലി (കായികം), നിഷാദ് (കല), മൻസൂർ പി.എം ( ടീം വെൽഫെയർ ), അൽജാബിർ ( ഫൈനാൻസ് ) എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ. ഹാരിസ് കാരുമാത്ര, ഉഷ , കദീജാബി, മുഹമ്മദ് റഷീദ്, നൗഷാദ് ഒലിയത്ത്, നിഷാദ് ഇബ്രാഹിം, സമീന അനസ്, ഹരിദാസ്, ഷംസീർ ഹസ്സൻ, മജീദലി, അനീസ് റഹ്മാൻ, അനസ് ജമാൽ, ആബിദ സുബൈർ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ.
തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി അഹ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാനവാസ് ഖാലിദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻറ് അനീസ് റഹ്മാൻ, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.