ദോഹ: ആഘോഷത്തിെൻറ വേറിട്ട മാതൃക സൃഷ്ടിച്ച് കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മയായ നടുമുറ്റം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ പേഷ്യൻറ് റിക്കവറി സെൻററിൽ ഈ വർഷത്തെ ഓണം–ഈദ് ആഘോഷം സംഘടിപ്പിച്ചാണ് നടുമുറ്റം മാതൃക സൃഷ്ടിച്ചത്. ദീർഘകാലം ആശുപത്രി കിടക്കകളിൽ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാൽ ആശുപത്രി വിടാനോ നാട്ടിൽപോകാനോ സാധിക്കാത്ത രോഗികൾക്ക് ഓണസദ്യ നൽകി. കലാവിരുന്നും പൂക്കളവും ഒരുക്കി.അവശത അനുഭവിക്കുന്നവർക്കായുള്ള ഇത്തരം പരിപാടികൾ മാതൃകപരമാണെന്നും ഇത്തരം ആളുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഐ.സി.ബി.എഫിെൻറ പിന്തുണ എന്നും കൾച്ചറൽ ഫോറത്തിനുണ്ടാകുമെന്നും ഐ.സി.ബി.എഫ് പ്രസിഡൻറ് ഡേവീസ് എടകുളത്തൂർ പറഞ്ഞു.
കൾച്ചറൽ ഫോറത്തിെൻറ കാരുണ്യ ഹസ്തവും സ്നേഹവും സമൂഹത്തിെൻറ എല്ലാ തലങ്ങളിലുളളവർക്കൊപ്പം ഉണ്ടാകുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ പറഞ്ഞു. കാൻസർ സെൻററിനെ പ്രതിനിധീകരിച്ച് തങ്കം.വി.പണിക്കർ സംസാരിച്ചു. ഐ.സി.ബി.എഫ് പ്രതിനിധികളായ നിവേദിത കേത്കർ, മാലാ കൃഷ്ണൻ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി റോണി മാത്യു തുടങ്ങിയവർ പങ്കെടുത്തു. നടുമുറ്റം പ്രവർത്തക ഡോ. അമീന ഇർഷാദ് രോഗിക്ക് നൽകിയ സഹായം താജ് ആലുവയും ഐ.സി.ബി.എഫ് സഹായം ഡേവിസ് എടക്കുളത്തൂരും വിതരണം ചെയ്തു. ആബിദ സുബൈർ സ്വാഗതം പറഞ്ഞു. നജ്ല സമദ് ഗാനാലാപനം നടത്തി. കാൻസർ സെൻറർ ജീവനക്കാരായ രതിപിളള, നീലം, ഹാൻസ് ജേക്കബ്, നൂർജഹാൻ, നടുമുറ്റം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.