ദോഹ തീരത്ത് എത്തിയ മെയിൻ ഷിഫ് സിക്സ് ക്രൂസ് കപ്പൽ
സഞ്ചാരികളുമായി വീണ്ടും ക്രൂസ് കപ്പൽ
ദോഹ: ക്രൂസ് കപ്പൽ സീസണിന്റെ ഭാഗമായി മെയിൻ ഷിഫ് കപ്പൽ ദോഹ തീരത്തണഞ്ഞു. 2532 വിനോദസഞ്ചാരികളുമായാണ് ആഡംബരക്കപ്പൽ ഖത്തറിലെത്തിയത്. 914 ജീവനക്കാരുമുണ്ട്. ഏതാനും ദിവസം ദോഹ തീരത്ത് തങ്ങുന്ന കപ്പൽ, പിന്നീട് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. 656 വിനോദ സഞ്ചാരികൾ ദോഹയിൽ നിന്നും ഈ സംഘത്തിനൊപ്പം ചേരും.
295 മീറ്റർ നീളവും, 35.8 മീറ്റർ വീതിയുമുള്ള കപ്പലിന് എട്ട് മീറ്റർ ഉയരമുണ്ട്. രണ്ടു ദിവസം മുമ്പായിരുന്നു എം.എസ്.സി വേൾഡ് യൂറോപ 5600ലേറെ സഞ്ചാരികളും 2000ത്തോളം ജീവനക്കാരുമായി ദോഹ തീരത്ത് എത്തിയത്. ലോകകപ്പ് ഫുട്ബാൾ സമാപിച്ചതിനു പിന്നാലെ, ഡിസംബർ അവസാന വാരത്തിലാണ് ക്രൂസ് കപ്പൽ സീസൺ ആരംഭിച്ചത്. ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന ക്രൂസ് സീസണിൽ 58ഓളം ആഡംബര കപ്പലുകൾ തീരത്ത് അണയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.