ക്രിസ്​റ്റ്യാനോ ഖത്തറിൽ; ടിക്കറ്റ്​ വിൽപന തുടങ്ങി

ദോഹ: ലോകകപ്പ്​ ഫുട്​ബാളിനുശേഷം ഖത്തറിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പോരാട്ടത്തിന്​ വേദിയാകുന്ന എ.എഫ്​.സി ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിനുള്ള ടിക്കറ്റ്​ വിൽപനക്ക്​ തുടക്കമായി. നവംബർ ഏഴിന്​ അബ്​ദുല്ല ബിൻ ഖലീഫ സ്​റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിലെ അൽ നസ്​ർ, അൽ ദുഹൈൽ എസ്​.സി മാച്ച്​ ടിക്കറ്റുകളുടെ വിൽപനക്കാണ്​ ഞായറാഴ്​ച തുടക്കം കുറിച്ചത്​.

വൈകീട്ട് അഞ്ചു​ മുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്ത്​ സ്​റ്റേഡിയത്തിൽ നേരിട്ടാണ്​ വിൽപന. ആരാധകർക്ക്​ ഗേറ്റ്​ നമ്പർ മൂന്നിൽ നേരിട്ട് എത്തി ടിക്കറ്റ്​ സ്വന്തമാക്കാമെന്നാണ്​ അൽ ദുഹൈൽ എസ്​.സി അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്​. ‘ഗ്രൂപ്​ ഇ’യിലാണ്​ അൽ നസ്​റും അൽ ദുഹൈലും ഏറ്റുമുട്ടുന്നത്​. ഫിലിപ്​ കുടീന്യോ നയിക്കുന്ന ദുഹൈലിന്റെ മികച്ച പോരാട്ടത്തിനാണ്​ അന്ന്​ റിയാദ്​ സാക്ഷ്യംവഹിച്ചത്​. ഗ്രൂപ്പിൽ മൂന്നു​ കളി പിന്നിട്ടപ്പോൾ ഒമ്പതു​ പോയൻറുമായി അൽ നസ്​ർ ഒന്നാമതാണ്​. ഒരു സമനിലയും രണ്ടു​ തോൽവിയും വഴങ്ങിയ ദുഹൈലിന്​ ഒരു പോയൻറ്​ മാത്രമാണുള്ളത്​.

Tags:    
News Summary - Cristiano in Qatar; Ticket sales have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.