കോവിഡ്: 125 രോഗികൾ; 161 രോഗമുക്തർ
ദോഹ: വെള്ളിയാഴ്ചത്തെ കോവിഡ് കേസുകൾ നൂറിന് താഴെയെത്തിയതിൻെറ ആശ്വാസവാർത്തക്ക് പിന്നാലെ ശനിയാഴ്ചത്തെ കേസുകളുടെ എണ്ണം വീണ്ടും നൂറിന് മുകളിലായി. പുതുതായി 125 രോഗബാധകൂടിയാണ് റിപ്പോർട്ട് ചെയ്തത്. 52 പേർക്ക് സമ്പർക്കത്തിലൂടെയാണ്.
73 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 161 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിനേടി. ഒരു മരണവും റിേപ്പാർട്ട് ചെയ്തിട്ടില്ല. നിലവിൽ രാജ്യത്ത് 1800 കോവിഡ് രോഗികളാണുള്ളത്. ഇന്നലെ 18,940 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. ആകെ 2,175,918 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,21,590 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,19,202 പേരാണ് രോഗമുക്തി നേടിയത്.
നിലവിൽ 103 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 59 പേരുമുണ്ട്. ഇതിൽ മൂന്ന് പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.